സജ്ജനങ്ങളേ,
ചിന്മയ മിഷനും, ചിന്മയ വിദ്യാലയ കൊല്ലങ്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന "രാമായണം ജ്ഞാന യജ്ഞo" ആഗസ്റ്റ് 5 തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 11 ഞായറാഴ്ച വരെ വൈകിട്ട് 4.30 മുതൽ 6 വരെ ചിന്മയ വിദ്യാലയ കൊല്ലങ്കോട് വച്ചു നടക്കുകയാണ്.
സംപൂജ്യ സ്വാമി അശേഷാനന്ദജി യഞ്ജാചാര്യ സ്ഥാനം. വഹിക്കുന്ന ഈ സവിശേഷ ജ്ഞാന യജ്ഞത്തിന്റെ വിഷയം "രാമായണം നിത്യജീവിതത്തിൽ" എന്നത് ആണ്. രാമായണ മാസം ആചാരിക്കുന്ന ഈ ശുഭ വേളയിൽ, നിത്യ ജീവിതത്തിന്റെ വിഷയ സങ്കീർണതകളെ സരളമായും, ശാന്തമായും നേരിടാൻ രാമായണം എന്ന മഹാ ഇതിഹാസം നമ്മളെ എങ്ങനെ സഹായിക്കും എന്ന് നമുക്ക് ഈ ജ്ഞാന യജ്ഞത്തിലൂടെ മനസിലാക്കാം.
എല്ലാ രക്ഷിതാക്കളെയും, സുഹൃത്തുക്കളെയും, സജ്ജനങ്ങളെയും യജ്ഞ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.